Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Qila Mubarak

Other Stories

ക്വി​ലാ മു​ബാ​റ​ക്

പ​ഞ്ചാ​ബി​ലെ ബ​ത്തി​ൻ​ഡ ന​ഗ​ര​ത്തി​ന്‍റെ ച​രി​ത്രം അ​റി​യാ​ന്‍ അ​വി​ടെ കാ​ലു കു​ത്തു​ന്ന​വ​രെ എ​തി​രേ​ല്‍​ക്കു​ന്ന​ത് വ​മ്പ​നൊ​രു കോ​ട്ട​യാ​ണ്. അ​താ​ണ് ക്വി​ലാ മു​ബാ​റ​ക്. ഇ​ന്ത്യ​യി​ലെ​ത​ന്നെ ഏ​റ്റ​വും പു​രാ​ത​ന​വും ച​രി​ത്ര​പ്ര​ധാ​ന​വു​മാ​യ കോ​ട്ട​ക​ളി​ലൊ​ന്ന്. ഏ​ക​ദേ​ശം 1,600ല​ധി​കം വ​ര്‍​ഷ​ത്തെ പ​ഴ​ക്ക​മു​ള്ള ഈ ​കോ​ട്ട കു​ശാ​ന സാ​മ്രാ​ജ്യ​ത്തി​ന്‍റെ കാ​ലം മു​ത​ല്‍ സി​ഖ് സാ​മ്രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്രം വ​രെ​യു​ള്ള നി​ര​വ​ധി സു​പ്ര​ധാ​ന ഏ​ടു​ക​ള്‍​ക്ക് സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടു​ണ്ട്. നൂ​റ്റാ​ണ്ടു​ക​ളി​ലൂ​ടെ മാ​റി​മ​റി​ഞ്ഞ പ​ഞ്ചാ​ബി​ന്‍റെ രാ​ഷ്‌​ട്രീ​യ​വും സൈ​നി​ക​വും സാം​സ്കാ​രി​ക​വു​മാ​യ ച​രി​ത്ര​ത്തി​ന്‍റെ സാ​ക്ഷി​യാ​ണ് ഈ ​പു​രാ​ത​ന നി​ര്‍​മി​തി.
ക്വി​ലാ മു​ബാ​റ​ക്കി​ന്‍റെ ച​രി​ത്രം നൂ​റ്റാ​ണ്ടു​ക​ള്‍ പി​ന്നി​ലേ​ക്ക് നീ​ളു​ന്ന​താ​ണ്. കോ​ട്ട​യു​ടെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ച​രി​ത്ര​പ​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​ദ്യ​കാ​ല, മ​ധ്യ കാ​ല​ഘ​ട്ട​ത്തി​ല്‍​ത​ന്നെ ബ​ത്തി​ൻ​ഡ​യി​ല്‍ ശ​ക്ത​മാ​യ ഒ​രു കോ​ട്ട നി​ല​നി​ന്നി​രു​ന്നു എ​ന്ന​തി​ന് ച​രി​ത്ര​രേ​ഖ​ക​ളും പു​രാ​വ​സ്തു തെ​ളി​വു​ക​ളും സൂ​ച​ന ന​ല്‍​കു​ന്നു.

എ​ഡി 901-910 കാ​ല​ഘ​ട്ട​ത്തി​ല്‍ കു​ശാ​ന ച​ക്ര​വ​ര്‍​ത്തി​യാ​യ ക​നി​ഷ്ക​നും രാ​ജാ ദാ​ബും ചേ​ര്‍​ന്നാ​ണ് ഈ ​കോ​ട്ട നി​ര്‍​മി​ച്ച​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. ഹൂ​ണ​ന്മാ​രു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍​നി​ന്നും വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ അ​തി​ര്‍​ത്തി സം​ര​ക്ഷി​ക്കാ​നാ​ണ് പ്ര​ധാ​ന​മാ​യും മ​ണ്‍ ഇ​ഷ്‌​ടി​ക​യി​ൽ കോ​ട്ട പ​ണി​തു​യ​ര്‍​ത്തി​യ​ത്.
തു​ട​ക്ക​ത്തി​ല്‍ ‘വി​ക്രം​ഗ​ഡ്’ എ​ന്നും പി​ന്നീ​ട് ഹി​ന്ദു ഷാ​ഹി രാ​ജാ​ക്ക​ന്മാ​രു​ടെ കാ​ല​ത്ത് ‘ജ​യ്പാ​ല്‍​ഗ​ഡ്’ എ​ന്നും ഇ​ത​റി​യ​പ്പെ​ട്ടു. ഡ​ല്‍​ഹി സു​ല്‍​ത്താ​നേ​റ്റ് കാ​ല​ത്ത് ഇ​വി​ടെ ത​ബ​ര്‍​ഹി​ന്ദ് എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

മ​ധ്യ​കാ​ല​ത്ത് ബ​ട്ടി ര​ജ​പു​ത്ര വം​ശ​ജ​നാ​യ റാ​വു ഭ​ട്ടി കോ​ട്ട​യും പ്ര​ദേ​ശ​വും പു​തു​ക്കി​പ്പ​ണി​യു​ക​യും അ​ങ്ങ​നെ ‘ഭ​ട്ടി​ന്ദ’ അ​ഥ​വാ ‘ബ​ത്തി​ൻ​ഡ’ എ​ന്ന പേ​ര് രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു. ക്വി​ലാ മു​ബാ​റ​ക്കി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ അ​ധ്യാ​യം ഡ​ല്‍​ഹി സിം​ഹാ​സ​നം ഭ​രി​ച്ച ഏ​ക വ​നി​താ ഭ​ര​ണാ​ധി​കാ​രി​യാ​യ റ​സി​യ സു​ല്‍​ത്താ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്. 1240ല്‍ ​ബ​ത്തി​ന്‌​ഡ​യി​ലെ ഗ​വ​ര്‍​ണ​റാ​യി​രു​ന്ന മാ​ലി​ക് അ​ല്‍​തൂ​നി​യ റ​സി​യ​യ്ക്കെ​തി​രേ ക​ലാ​പം ന​ട​ത്തി അ​വ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി. തു​ട​ര്‍​ന്ന് റ​സി​യ സു​ല്‍​ത്താ​ന​യെ ത​ട​വി​ലാ​ക്കി​യ​ത് ക്വി​ലാ മു​ബാ​റ​ക്കി​ലെ കൊ​ട്ടാ​ര​ത്തി​ലാ​ണ്. പി​ന്നീ​ട് അ​ല്‍​തൂ​നി​യ​യെ വി​വാ​ഹം ക​ഴി​ച്ച അ​വ​ര്‍ ഡ​ല്‍​ഹി തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഗ​സ്നി​യി​ലെ മ​ഹ്‌​മൂ​ദ്, മു​ഹ​മ്മ​ദ് ഗോ​റി, പൃ​ഥ്വി​രാ​ജ് ചൗ​ഹാ​ന്‍ തു​ട​ങ്ങി​യ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഈ ​കോ​ട്ട പ​ല​പ്പോ​ഴാ​യി കീ​ഴ​ട​ക്കി​യി​ട്ടു​ണ്ട്. പി​ന്നീ​ട് മു​ഗ​ള്‍ സാ​മ്രാ​ജ്യ​ത്തി​ന്‍റെ കീ​ഴി​ലാ​യ സ​മ​യ​ത്ത്, പ്ര​ത്യേ​കി​ച്ച് അ​ക്ബ​ര്‍ ച​ക്ര​വ​ര്‍​ത്തി​യു​ടെ ഭ​ര​ണ​കാ​ല​ത്ത്, കോ​ട്ട​യി​ല്‍ കൂ​ടു​ത​ല്‍ നി​ര്‍​മാ​ണ​ങ്ങ​ളും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്തി.

1707ല്‍ ​സി​ഖ് മ​ത​ത്തി​ന്‍റെ പ​ത്താ​മ​ത്തെ ഗു​രു​വാ​യി​രു​ന്ന ഗു​രു ഗോ​വി​ന്ദ് സിം​ഗ് ഈ ​കോ​ട്ട സ​ന്ദ​ര്‍​ശി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്ദ​ര്‍​ശ​ന സ്മ​ര​ണാ​ര്‍​ഥം കോ​ട്ട​യ്ക്ക് ഫോ​ര്‍​ട്ട് ഗോ​വി​ന്ദ് ഗ​ഡ് എ​ന്നും പേ​ര് ന​ല്‍​ക​പ്പെ​ട്ടു.

പ​തി​നെ​ട്ടാം നൂ​റ്റാ​ണ്ടി​ന്‍റെ മ​ധ്യ​ത്തി​ല്‍ പ​ട്യാ​ല​യി​ലെ മ​ഹാ​രാ​ജാ​വാ​യ ബാ​ബ ആ​ലാ സിം​ഗ് കോ​ട്ട കീ​ഴ​ട​ക്കി ത​ങ്ങ​ളു​ടെ അ​ധീ​ന​ത​യി​ലാ​ക്കി. തു​ട​ര്‍​ന്ന് പ​ട്യാ​ല രാ​ജ​വം​ശ​ത്തി​ലെ മ​ഹാ​രാ​ജ ക​രം സിം​ഗ് കോ​ട്ട​യ്ക്കു​ള്ളി​ല്‍ ഫു​ല്‍​കി​യ​ന്‍ സി​ഖ് വാ​സ്തു​വി​ദ്യ ശൈ​ലി​യി​ല്‍ ഒ​രു ഗു​രു​ദ്വാ​ര​യും നി​ര്‍​മി​ച്ചു.
ചു​റ്റു​മു​ള്ള മ​ണ​ല്‍​പ്പ​ര​പ്പി​ല്‍​നി​ന്ന് ഉ​യ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന ഭീ​മാ​കാ​ര​മാ​യ ഒ​രു ക​പ്പ​ലി​ന്‍റെ ആ​കൃ​തി​യി​ലാ​ണ് കോ​ട്ട നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന് ഏ​ക​ദേ​ശം 118 അ​ടി ഉ​യ​ര​വും 36 നി​രീ​ക്ഷ​ണ കൊ​ത്ത​ള​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു. കോ​ട്ട​യു​ടെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ന് മു​ക​ളി​ലു​ള്ള ‘റാ​ണി മ​ഹ​ല്‍’ പി​ല്‍​ക്കാ​ല​ത്ത് നി​ര്‍​മി​ച്ച​താ​ണ്.

നി​ല​വി​ല്‍ ആ​ര്‍​ക്കി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ സം​ര​ക്ഷി​ത സ്മാ​ര​ക​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് കോ​ട്ട​യു​ള്ള​ത്.

ഗോ​ള്‍​ഡ​ന്‍ ടെം​പി​ള്‍, അ​മൃ​ത്‌​സ​ർ, വാ​ഗാ അ​തി​ര്‍​ത്തി തു​ട​ങ്ങി​യ പ​ഞ്ചാ​ബി​ലെ പ്ര​ശ​സ്ത സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ ക്വി​ലാ മു​ബാ​റ​ക്കി​ന് ദേ​ശീ​യ​ത​ല​ത്തി​ല്‍ അ​ത്ര ശ്ര​ദ്ധ ല​ഭി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ ച​രി​ത്ര​ത്തെ അ​ടു​ത്ത​റി​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് ഈ ​കോ​ട്ട വ്യ​ത്യ​സ്ത​മാ​യ അ​നു​ഭ​വ​മാ​ണ് ന​ല്‍​കു​ന്ന​ത്. ഒ​രു കോ​ട്ട​യു​ടെ മ​തി​ലു​ക​ള്‍​ക്ക​പ്പു​റം ഇ​വി​ടെ കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത് രാ​ജ​വം​ശ​ങ്ങ​ളു​ടെ ഉ​യ​ര്‍​ച്ച​യും വീ​ഴ്ച​യും, സു​ല്‍​ത്താ​ന്മാ​രു​ടെ അ​ധി​കാ​ര​പ്പോ​രാ​ട്ട​ങ്ങ​ളും, യു​ദ്ധ​ങ്ങ​ളു​ടെ ഓ​ര്‍​മ​ക​ളും കാ​ല​ത്തി​ന്‍റെ മാ​റ്റ​ങ്ങ​ളും അ​ട​ങ്ങി​യ നീ​ണ്ട ച​രി​ത്ര​മാ​ണ്.

ആ​യി​ര​ക്ക​ണ​ക്കി​ന് വ​ര്‍​ഷ​ങ്ങ​ളു​ടെ ച​രി​ത്ര​പ​ശ്ചാ​ത്ത​ല​മു​ള്ള ബ​ത്തി​ൻ​ഡ​യി​ല്‍, ക്വി​ലാ മു​ബാ​റ​ക് ഇ​ന്നും പ​ഴ​യ കാ​ല​ത്തി​ന്‍റെ നി​ശ​ബ്‌​ദ കാ​വ​ല്‍​ക്കാ​ര​നാ​യി തു​ട​രു​ന്നു.

Latest News

Corehub Up